Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലിയുടെ ഖബറടക്കം ഇന്ന്
text_fieldsbookmark_border
വാഷിങ്ടൺ: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഖബറടക്ക ചടങ്ങ് ഇന്ന് നടക്കും. അലിയുടെ ജന്മദേശമായ ലൂയിവില്ലിലെ കേവ്ഹിൽ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. കഴിഞ്ഞ ദിവസം അലിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിവിധ മതവിഭാഗങ്ങളിൽ പെട്ട പതിനായിരത്തിലധികം പേരാണ് പെങ്കടുത്തത്. മകളുടെ ബിരുദദാന ചടങ്ങ് നടക്കുന്നതിനാൽ സംസ്കാര ചടങ്ങിൽ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ പെങ്കടുത്തേക്കില്ല. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ അലിക്കുവേണ്ടി ഒബാമ പ്രാർത്ഥിക്കുന്നതിെൻറ തൽസമയ വിഡിയൊ ഫേസ്ബുക് വഴി പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച കെ.എ.ഫ്.സി.എം സെൻറിറിൽ നടക്കുന്ന ചടങ്ങിൽ അമേരിക്കൻ മുൻ പ്രസിഡൻറ് ബിൽ ക്ലിൻറ്ൺ, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ, ഹാസ്യതാരം ബില്ലി ക്രിസ്റ്റൽ എന്നിവർ പെങ്കടുക്കും.
Next Story
