Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോസ് ആഞ്ചലസില്‍ വിമാന യാത്രക്കാരായ യുവതികളെ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
ലോസ് ആഞ്ചലസില്‍ വിമാന യാത്രക്കാരായ യുവതികളെ  കസ്റ്റഡിയിലെടുത്തു
cancel

ലോസ് ആഞ്ചലസ്: വിമാനത്തില്‍ യാത്ര ചെയ്യവെ പെരുമാറ്റത്തിലും തുറിച്ചു നോട്ടത്തിലും സംശയം തോന്നിയതിന് രണ്ട് മുസ് ലിം യുവതികളെ  ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോസ്റ്റണില്‍ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള ജെറ്റ് ബ്ളു ഫൈറ്റ് 487 ല്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വിമാനം ബോസ്റ്റണില്‍ നിന്നു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ഇവരുടെ പെരുമാറ്റത്തില്‍  വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഇവരുമായ് യാത്ര ആരംഭിച്ച വിമാനം ലോസ് ആഞ്ചലസില്‍ എത്തിയ ശേഷം പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ശാന്തരായി വിമാനത്തിലിരുന്ന് സിനിമ കാണുകയായിരുന്നുവെന്നും വിമാന ജീവനക്കാരുടെ അമിത ആശങ്കയാണ് സംഭവത്തിന് കാരണമെന്നും പറയുന്നു. ഫൈ്ളറ്റിലുണ്ടായിരുന്ന ഷാരോണ്‍ ക്ളെസ്സര്‍ പകര്‍ത്തിയ സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ യുടൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story