അനുസരണയില്ല; കുട്ടിയെ മാതാവ് ആശുപത്രിയില്‍ തള്ളി
text_fieldsലോസ് ആഞ്ജലസ്: അനുസരണക്കേട് സഹിക്കാത്ത മാതാവ് എട്ടു വയസ്സുകാരനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു. അമേരിക്കയില്‍ യൂട്ടാ സംസ്ഥാനത്തെ ജോര്ഡന് വാലി ആശുപത്രിയിലാണ് കുട്ടിയെ ഉപേക്ഷിച്ച് മാതാവ് കടന്നത്. ‘ഈ കുഞ്ഞ് അനുസരണയില്ലാത്തവനും നിയന്ത്രിക്കാനാവാത്തനുമാണ്. എന്‍െറ വീട്ടില്‍ ഇനി ഇവനെ വേണ്ട’ -കുട്ടിയുടെ ഉടുപ്പില്‍ കണ്ടത്തെിയ ഈ കുറിപ്പാണ് മാതാവ് ഉപേക്ഷിച്ചതാണെന്ന് പൊലീസിന് സൂചന നല്‍കിയത്. സ്ത്രീക്കെതിരെ ബാലപീഡനത്തിനും കുട്ടിയെ ഉപേക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്. ഞാനൊരു മോശം അമ്മയാണെന്നു കരുതുന്നില്ളെന്നും അവനെക്കൊണ്ട് തോറ്റെന്നും അവര്‍ പറഞ്ഞതായി ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പൂണ്‍ ഉപയോഗിച്ച് മര്‍ദിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയില്‍ മുറിവുപറ്റിയിരുന്നു. മാതാവ് ഇത് നിഷേധിച്ചിട്ടുണ്ട്. അടുത്തിടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയ സ്ത്രീക്ക് നാലു മക്കളുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്ത്രീക്ക് ആറു വര്‍ഷം വരെ ശിക്ഷ കിട്ടും.