Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാല് വയസുകാരന്‍െറ വെടിയേറ്റ് അമ്മക്ക് പരിക്ക്
text_fieldsbookmark_border
വാഷിങ്ടണ്‍: നാല് വയസുകാരനായ മകനില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മക്ക് പരിക്ക്. 31കാരിയായ ജാമി ഗില്ട്ടിനാണ് മകനെ കാറിന്‍െറ പിന് സീറ്റിലിരുത്തി യാത്രചെയ്യുമ്പോള്‍ പരിക്കേറ്റത്.ജാമി ഗില്ട്ടന് വാഹനം ഓടിക്കുന്നതിനിടെ തോക്ക് കൈക്കലാക്കിയ മകന് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. മാര്‍ച്ച് എട്ടിനാണ് സംഭവം നടന്നത്. ആയുധം അശ്രദ്ധമായി കൈകര്യം ചെയ്തതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തോക്ക് കൈവശം വെക്കാനുള്ള അവകാശത്തിനുവേണ്ടി ശക്തമായി വാദിക്കുന്നയാളാണ് ജാമി ഗില്ട്ടന്. മകനെ തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്‍െറ നിരവധി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
