Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇത് തങ്ങളുടെ രാജ്യവും വിമാനത്താവളവുമാണെന്ന് അമേരിക്കൻ മാധ്യമ സംഘത്തോട് ചൈനീസ് ഉദ്യോഗസ്ഥൻ
text_fieldsbookmark_border
ബീജിങ്: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ൈചനീസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. വിമാനത്തിൽ നിന്നും വരുന്ന ഒബായുടെ ചിത്രം പകർത്താൻ ശ്രമിച്ച അമേരിക്കൻ മാധ്യമ സംഘത്തെ ചൈനീസ് ഉദ്യോഗസ്ഥൻ റിബൺ കെട്ടി തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
തുടർന്ന് മാധ്യമ പ്രവർത്തക ഇത് തങ്ങളുടെ വിമാനവും പ്രസിഡൻറുമാണെന്ന് പറഞ്ഞു. മറുപടിയായി ഇത് ഞങ്ങളുടെ രാജ്യവും വിമാനത്താവളവുമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ തിരിച്ചടിക്കുകയും ചെയ്തു. മാധ്യമ സംഘത്തിലുണ്ടായിരുന്ന റോയിേട്ടഴ്സ് ന്യൂസ് ഏജൻസി റിപ്പോർട്ടർ റോബർട്ട സംഭവത്തിെൻറ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Government official was not happy that reporters were under the wing of AF1. WH press aide would not back down. pic.twitter.com/C3JRVIe37K
— Roberta Rampton (@robertarampton) September 3, 2016
Next Story
