Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിസോണ മലയാളി അസോസിയേഷൻെറ സംഗീതസന്ധ്യ

text_fields
bookmark_border
അരിസോണ മലയാളി അസോസിയേഷൻെറ സംഗീതസന്ധ്യ
cancel
ഫീനക്​സ്​: അരിസോണ മലയാളീസ് അസ്സോസിയേഷൻന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച 8:30 ന് (ഇന്ത്യൻ സമയം ജൂലൈ 18 ശനിയാഴ്ച 8 :00 ) പ്രത്യേക ഓൺലൈൻ സംഗീത പരിപാടി നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ അസോസിയേഷൻ മുൻകൈ എടുത്തു നടത്തുന്ന ഹെൽപ് ലൈൻ, ഫുഡ് ഡ്രൈവ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് , സംഗീത സന്ധ്യ തുടങ്ങി ഒട്ടനേകം ജനോപകാരപ്രദമായ പരിപാടികളിൽ തങ്ങളോട് ചേർന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ സേവകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതിനാണ് ഈ പ്രത്യേക സംഗീത സന്ധ്യ.

കേരളത്തിലെ രാഷ്ട്രീയ, കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പല പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. പ്രേമചന്ദ്രൻ എംപി, സംഗീത സംവിധായകൻ ബിജിബാൽ, സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ ,നിരഞ്ജന അനൂപ്, മ്യൂസിക് ബാൻഡ് മസാല കോഫി യിൽ നിന്ന് വരുൺ സുനിൽ, സ്റ്റീവ് കോട്ടൂർ, റോണി റാഫേൽ, പിന്നണി ഗായിക അഭിരാമി അജയ് തുടങിയവർ പങ്കെടുക്കുമെന്ന്​ പ്രസിഡന്റ് സജിത്ത് തൈവളപ്പിൽ അറിയിച്ചു..
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - music program
Next Story