Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാല ലൈംഗികപീഡനം: കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകൻ നേപ്പാളിൽ അറസ്റ്റിൽ
text_fieldsbookmark_border
കാഠ്മണ്ഡു: ബാല ലൈംഗികപീഡന കേസിൽ കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകൻ നേപ്പാളിൽ അറസ്റ്റിലായി. അഫ്ഗാനിസ്താനിലെ യു.എൻ ഹാബിറ്റാറ്റ് പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുള്ള പീറ്റർ ജോൺ ഡഗ്ലിഷ് (60) ആണ് കാഠ്മണ്ഡുവിന് 60 കി.മീ. വടക്കുകിഴക്കുള്ള കാവ്റെ ജില്ലയിലെ മന്ദൻ ദിയുപുരിൽനിന്ന് നേപ്പാൾ പൊലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പിടിയിലായത്. പീഡനത്തിനിരയായ 12, 14 വയസ്സുള്ള കുട്ടികളോടൊപ്പം ഹോട്ടൽമുറിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 2015 മുതൽ ഹിമാലയൻ കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന എൻ.ജി.ഒക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ഡഗ്ലിഷ്.
Next Story
