റെംഡിസിവിർ കോവിഡിനെ ഫലപ്രദമായി ചെറുക്കുമെന്ന് യു.എസ് ശാസ്ത്രജ്ഞർ
text_fieldsന്യൂയോർക്: ആൻറീവൈറൽ മരുന്നായ റെംഡിസിവിർ കോവിഡ്-19 പ്രതിരോധത്തിൽ നിർണായകമെന്ന് യു.എസ് ശാസ്ത്രജ്ഞർ. ഇ ബോള ചികിത്സക്കാണ് റെംഡിസിവിർ വികസിപ്പിച്ചത്. മരുന്ന് ഉള്ളിലെത്തുന്നതോടെ സെല്ലുകളിൽ വൈറസിെൻറ എൻസൈമുക ളെ ആക്രമിക്കുകയാണ് ചെയ്യുക. ഈ മരുന്ന് നൽകിയ രോഗികൾ 30 ശതമാനം വേഗം സുഖം പ്രാപിക്കുന്നതായാണ് യു.എസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
യു.എസിലെയും ഏഷ്യയിലെയും യൂറോപ്പിലെയും 68 കേന്ദ്രങ്ങളിലെ 1063 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. അതേസമയം, ഇബോള പ്രതിരോധത്തിൽ ഈ മരുന്ന് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പഠനറിപ്പോർട്ട് കഴിഞ്ഞാഴ്ച ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. വൂഹാനിലെ രോഗികളിലും കാര്യമായ മാറ്റം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. യു.എസ് ശാസ്ത്ര്ഞരുടെ പുതിയ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ മൈക്കിൾ റയാൻ തള്ളി.
