Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൈം മാസിക വ്യക്തി: ഗ്രെറ്റയെ പരിഹസിച്ച് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: ഈ വർഷത്തെ ടൈം മാസികയുടെ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ പരിഹസിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തികച്ചും പരിഹാസ്യമാണിത്. ദേഷ്യം നിയന്ത്രിക്കാനുള്ള ചികിത്സയാണ് അവർക്ക് ആദ്യം വേണ്ടത്. അതിനുശേഷം സുഹൃത്തിനൊപ്പം പഴയ നല്ലൊരു സിനിമക്ക് പോകട്ടെ... ശാന്തയാകൂ ഗ്രെറ്റ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്.
ടൈം മാസികയുടെ വ്യക്തിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും 16 വയസ്സുള്ള ഗ്രെറ്റയാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രെറ്റയുടെ പ്രഭാഷണം ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു.
Next Story
