തീവ്രവാദ ഭീഷണി: ഇംറാൻ ഖാൻ റാലിയെ അഭിസംബോധന ചെയ്യുക ബുള്ളറ്റ് പ്രൂഫ് കണ്ടെയ്നറിൽ
text_fieldsലാഹോർ: തീവ്രവാദികളുടെ വധ ഭീഷണി നിലനിൽക്കെ പാകിസ്താനിലെ മിനാൻ ഇ പാകിസ്താൻ ഗ്രൗണ്ടിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ റാലി നടത്തുന്നു. തീവ്രവാദികൾ രാഷ്ട്രീയ പരിപാടികളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും അതിനാൽ റാലി നടത്തുന്നത് അപകടകരമാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചിട്ടും പിൻമാറാതെയാണ് ഇംറാന്റെ റാലി.
ഇംറാൻ റാലിയെ അഭിസംബോധന ചെയ്യാനെത്തിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കണ്ടെയ്നറിയാണ് അദ്ദേഹം റാലിയെ അഭിസംബാധന ചെയ്യുക. സുരക്ഷക്കായാണ് അദ്ദേഹം ബുള്ളറ്റ്പ്രൂഫ് കണ്ടെയ്നറിൽ എത്തുന്നത്.
സ്ഫോടക വസ്തുക്കളുമായി തീവ്രവാദികൾ രാഷ്ട്രീയ റാലികളെയോ അതിൽ സുരക്ഷക്കായി നിർത്തിയ പൊലീസിനെയോ ലക്ഷ്യം വെക്കുമെന്നാണ് സർക്കാറിന്റെ മുന്നറിയിപ്പ്. അതേസമയം, റാലിയിൽ പങ്കെടുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിലക്കില്ലെന്നും പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.

