Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂകമ്പ ഇരകൾക്ക് 30 ദശലക്ഷം ഡോളർ സംഭവന ചെയ്ത് പാകിസ്താനി

text_fields
bookmark_border
Turkey syria earthquake
cancel

ഇസ്‍ലാമാബാദ്: തുർക്കിയ -സിറിയ ഭൂകമ്പത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യു.എസിലെ തുർക്കിഷ് എംബസിയിൽ അജ്ഞാതനായ പാകിസ്താനി സംഭാവന നൽകിയത് 30 മില്യൺ ഡോളർ. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശെരീഫാണ് ഇക്കാര്യം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്.

‘അജ്ഞാതനായ പാകിസ്താനി യു.എസിലെ തുർക്കിഷ് എംബസിയി​ൽ എത്തി. തുർക്കിയ സിറിയ ഭൂകമ്പത്തിലെ ഇരകൾക്കായി 30 മില്യൺ ഡോളർ സംഭാവന ചെയ്തു. വൻ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന, മനുഷ്യ സ്നേഹം നിറഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളാണിവ.’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, വിദേശ നാണ്യ ശേഖരം കുത്തനെ കുറയുകയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയും ചെയ്യുകയാണ് പാകിസ്താൻ. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നതിനിടെ വന്ന വാർത്തയിൽ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്തു​കൊണ്ട് ഇദ്ദേഹം പാകിസ്താൻ എംബസിയിലേക്ക് പോയില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Anonymous Pakistani gave $30 million to Turkey quake, says Pak PM
Next Story