പാക് സൈനിക മേധാവി അഫ്ഗാന് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsകാബൂള്‍: പാകിസ്താന് സൈനിക മേധാവി റഹീല്‍ ശരീഫ് അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരെ ഒന്നിച്ചുനീങ്ങാനും അഫ്ഗാനില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. സമാധാന ചര്‍ച്ചകള്‍ക്ക് തയാറുള്ള താലിബാന് വിമതരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി.
അഫ്ഗാനില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് ഡിസംബറില്‍ ഇസ്ലാമാബാദില് ചേര്‍ന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ തയാറാക്കിയ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു. പാകിസ്താന്, അഫ്ഗാനിസ്താന്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഡിസംബര്‍ ഒമ്പതിന് നടന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുത്തത്. നേരത്തേ പാകിസ്താന് സന്ദര്‍ശിച്ച അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി രാജ്യത്ത് ആക്രമണം നടത്തുന്ന തീവ്രവാദികള്‍ പാകിസ്താന് താവളമാക്കി പ്രവര്‍ത്തിക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ വേരുറപ്പിച്ച തീവ്രവാദികള്‍ക്കുനേരെ പാകിസ്താന് കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് അഫ്ഗാന്‍െറ നിലപാട്.
