Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിൽ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ചലനത്തിൻെറ പ്രഭവകേന്ദ്രം കാബൂളിൽ നിന്ന് 300 കിലോമീറ്റർ അകലെ അഷ്കഷാമിലാണെന്ന് യു.എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിലെ ചലനത്തിൻെറ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്താനിലും അനുഭവപ്പെട്ടു. ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ലാഹോർ, ഇസ് ലാമാബാദ് എന്നിവിടങ്ങളിലുമാണ് നേരിയ ചലനം അനുഭവപ്പെട്ടത്. എവിടെയും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രി 11.46 നാണ് ചലനമുണ്ടായത്.
Next Story
