സിറിയയില്‍ ഐ.എസിനെതിരെ സൗദി കരയുദ്ധത്തിന്
text_fieldsറിയാദ്: സിറിയയില്‍ ഐ.എസിനെതിരെ കരയുദ്ധത്തിന് സൈന്യത്തെ അയക്കാന്‍ തയാറെന്ന് സൗദി അറേബ്യ. ഐ.എസിനെ തുരത്താന്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ കരയുദ്ധത്തില്‍ അണിചേരുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരി എ.എഫ്.പിയോട് പറഞ്ഞു.
ഐ.എസിനെ തുരത്താന്‍ വ്യോമാക്രമണം മതിയാകില്ളെന്നും കരയുദ്ധം കൂടിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എത്ര സൈനികരെ അയക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
സിറിയയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെതിരായ സായുധസംഘങ്ങള്‍ക്ക് സൗദി പിന്തുണ നല്‍കുന്നുണ്ട്. ഐ.എസിനെതിരെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വ്യോമാക്രമണവുമായി രംഗത്തുണ്ട് സൗദി. തീരുമാനത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്തണ്‍ കാര്‍ട്ടര്‍ സ്വാഗതം ചെയ്തു.
സൗദിയുടെ വാഗ്ദാനം യു.എസ് ബ്രസല്‍സില്‍ നടക്കുന്ന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ചര്ച്ചക്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദിസഖ്യസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ കരയുദ്ധം തുടങ്ങിയിരുന്നു.
സഖ്യസേനയുടെ പിന്തുണയോടെയാണ് ഹൂതിവിമതര്‍ കൈയേറിയ മേഖലകള്‍ യമന്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നത്.
