Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവാസ് ശരീഫ് വിദേശയാത്രക്ക് ചെലവഴിച്ചത് 63.8 കോടി രൂപ
text_fieldsbookmark_border
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപോലെ ഭരണക്കസേരയിലിരിക്കാനല്ല, വിദേശപര്യടനം നടത്താനാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും താല്‍പര്യം. കോടികള്‍ ചെലവഴിച്ച് അഞ്ചുദിവസം കൂടുമ്പോള്‍ ശരീഫ് വിദേശയാത്ര നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 185 ദിവസം നവാസ് ശരീഫ് വിദേശയാത്ര നടത്തിയതായി വിദേശകാര്യ മന്ത്രാലയം ദേശീയ അംസംബ്ളിയില്‍ അറിയിച്ചു. 2013 ജൂണിലാണ് ശരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 17 തവണയാണ് ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. രണ്ടുമാസത്തിലേറെ അവിടെ തങ്ങുകയും ചെയ്തു. നിരവധി തവണ അമേരിക്കയില്‍ പോയ ശരീഫ് 18 ദിവസം അവിടെ തങ്ങി. എല്ലാ വര്‍ഷവും തുര്‍ക്കിയിലേക്ക് ട്രിപ്പടിക്കുന്ന പാക് പ്രധാനമന്ത്രി അഞ്ചുതവണ സൗദി അറേബ്യ സന്ദര്‍ശിച്ചു.
Next Story
