Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊട്ടിത്തെറിക്കും മുമ്പ് പിതാവിന് അന്ത്യചുംബനം നല്കി 11 വയസ്സുള്ള ഐ.എസ് ചാവേര്‍
text_fieldsbookmark_border
ഡമസ്കസ്: പിതാവിന് അന്ത്യചുംബനം നല്കിയ ശേഷം സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കില്‍ കയറി 11 വയസ്സുകാരനായ ചാവേര്‍ പൊട്ടിത്തെറിക്കുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. സിറിയയിലെ ഒരു ഗ്രാമം പിടിച്ചെടുക്കാനാണ് അവന് ചാവേറായി പോയതെന്നാണ് വിശദീകരണം. ഒരു പാടത്തേക്ക് തുരുതുരാ നിറയൊഴിച്ച് ബാലനും മറ്റൊരു ചാവേറും മുന്നേറുന്നതണ്ടേ് ദൃശ്യത്തില്‍. തുടര്‍ന്ന് ഒരു വന്‍ സ്ഫോടനത്തോടെ വാഹനം പൊട്ടിത്തെറിക്കുന്നതും വിഡിയോയില്‍ കാണാം. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ഐ.എസ് ഭീകരര്‍ ഇത്തരത്തില്‍ കുട്ടി ചാവേറുകളെ ഉപയോഗിച്ച് സ്ഫോടനം നടത്താറുണ്ട്. കഴിഞ്ഞ 13 മാസത്തിനിടെ അബൂ ഇംറ ഉള്‍പ്പെടെയുള്ള 88 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 39 ശതമാനവും വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
Next Story
