Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുശര്‍റഫിന് ജാമ്യമില്ലാ വാറന്‍റ്
text_fieldsbookmark_border
ഇസ്ലാമാബാദ്: ലാല്‍മസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പാകിസ്താനിലെ പ്രാദേശിക കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് 16ന് മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. വിചാരണ നടപടികളില്‍നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്നു കാണിച്ച് മുശര്‍റഫ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. 55 തവണ വാദം നടന്നെങ്കിലും മുശര്‍റഫ് ഒരിക്കല്‍പോലും ഹാജരായില്ല. കേസില്‍ മുശര്‍റഫിനെതിരെ സമര്‍പ്പിക്കുന്ന നാലാമത്തെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റാണിത്.
കൊലപാതകത്തില്‍ മുശര്‍റഫിന് പങ്കുണ്ടെന്ന് ആരോപിച്ച് 2013ലാണ് ഇമാമിന്‍െറ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. 2007ലാണ് ലാല്‍മസ്ജിദ് സൈനികനീക്കത്തിന് മുശര്‍റഫ് ഉത്തരവിട്ടത്.
Next Story
