Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബുള്‍: അഫ്ഗാനില്‍ സ്ഫോടന പരമ്പര: നേപ്പാളി ഗാര്‍ഡുകള്‍ അടക്കം 23 മരണം

text_fields
bookmark_border
കാബുള്‍:  അഫ്ഗാനില്‍ സ്ഫോടന പരമ്പര: നേപ്പാളി ഗാര്‍ഡുകള്‍ അടക്കം 23 മരണം
cancel

കാബൂള്‍: അഫ്ഗാനിസ്താനില്‍ നടന്ന വിവിധ സ്ഫോടനങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടിടത്തെ സ്ഫോടനം താലിബാന്‍ ഏറ്റെടുത്തു. തലസ്ഥാനമായ കാബൂളിലെ ജലാലാബാദില്‍ ചാവേര്‍ മിനി ബസിനു നേരെ പൊട്ടിത്തെറിച്ച് 13 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ചാവേര്‍ കാല്‍നടയായി വന്നാണ് പൊട്ടിത്തെറിച്ചത്.  ബസില്‍ ഉണ്ടായിരുന്ന കനേഡിയന്‍ എംബസി ജീവനക്കാരും മരിച്ചവരില്‍പെടും. അഫ്ഗാനില്‍ അടിച്ചമര്‍ത്തല്‍ നടത്തുന്ന ശക്തികള്‍ക്കെതിരായ ആക്രമണമാണിതെന്ന് സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ സ്ഫോടനം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ ആയിരുന്നു രണ്ടാമത്തെ സ്ഫോടനം. രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും എം.പി അതാഉല്ല ഫൈസാനി അടക്കം ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ ആണ് മൂന്നാമത്തെ സ്ഫോടനം.  ഇവിടത്തെ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോംബാണ് പൊട്ടിയത്. ഇതില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story