Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരട്ടക്കുട്ടികള്‍ക്ക് അച്ഛന്മാര്‍ രണ്ട്

text_fields
bookmark_border
ഇരട്ടക്കുട്ടികള്‍ക്ക് അച്ഛന്മാര്‍ രണ്ട്
cancel

ഹനോയ്: എല്ലാ ഇരട്ടക്കുട്ടികളും തമ്മിലുള്ള സാദൃശ്യം തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന്‍െറ കാരണം അറിയാനാണ് വിയറ്റ്നാം ദമ്പതികള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ ദമ്പതികള്‍ കുഴങ്ങി. കുട്ടികളില്‍ ഒരാളുടെ അച്ഛന്‍ മറ്റൊരാളാണെന്നാണ് ഹനോയ് സെന്‍റര്‍ ഫോര്‍ ജനറ്റിക് അനാലിസിസ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. കുട്ടികളുടെ മുടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസമാണ് ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.

പ്രസവത്തിനുശേഷം കുഞ്ഞുങ്ങളെ കൈമാറിയപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് മാറിപ്പോയതാകാമെന്നാണ് ദമ്പതികള്‍ വിശ്വസിക്കുന്നത്. എന്നാല്‍, സ്ത്രീ രണ്ടുപേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതാണ് കാരണമെന്ന് പരിശോധനകേന്ദ്രത്തിന്‍െറ അധികൃതര്‍ പറയുന്നു.

സ്ത്രീയുടെ അണ്ഡം 12-48 മണിക്കൂറുകള്‍ സജീവമായിരിക്കും. പുരുഷന്‍െറ ബീജം 7മുതല്‍ 10 ദിവസം വരെയും ജീവിക്കും. രണ്ടാഴ്ചക്കുള്ളില്‍ രണ്ട് അണ്ഡങ്ങള്‍ക്ക് രണ്ട് ബീജങ്ങളുമായി സംയാജനം സാധ്യമാണ്.  ഇരട്ടകള്‍ക്ക് രണ്ട് അച്ഛന്മാര്‍ ഉണ്ടാവുന്നതിന്‍െറ കാരണമിതാണെന്ന് സമാനമായ സംഭവം കഴിഞ്ഞവര്‍ഷം യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഡോ. കീത്ത് എഡില്‍മാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിനു പകരം രണ്ട് അണ്ഡങ്ങള്‍ ഉണ്ടാവുന്നതാണ് ഇരട്ടക്കുട്ടികളുടെ ജനനത്തിന് കാരണമാവുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story