ഐ.എസിന്‍െറ സുപ്രധാന രേഖകള്‍ ചോര്‍ന്നു
text_fieldsബൈറൂത്: ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളുടെ വിവരങ്ങളടങ്ങുന്ന സുപ്രധാന രേഖകള്‍ ചോര്‍ന്നു. സംഘത്തില്‍ ചേരാനായി 22,000 പേര് പൂരിപ്പിച്ചുനല്‍കിയ രേഖകളാണ് സിറിയയിലെ സമാന് അല്‍ വസ്ല് എന്ന പത്രവും ബ്രിട്ടനിലെ സ്കൈ ന്യൂസും പുറത്തുവിട്ടത്. അംഗങ്ങളില്‍ 25 ശതമാനം സൗദിയില്നിന്നുള്ളവരാണ്. തുനീഷ്യ, മൊറോകോ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരുമുണ്ട്. പത്തിലധികം ആളുകള്‍ ബ്രിട്ടീഷ് പൗരന്മാരാണ്.
യൂറോപ്പില്‍നിന്ന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് തുര്‍ക്കിയില്‍നിന്നാണ്. ഫ്രാന്‍സ്, ജര്‍മനി, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുടെ പേരുകളും രേഖകളിലുണ്ട്. ഐ.എസില്‍ ഏതുതരം സേവനം നല്‍കാനാണ് താല്പര്യമെന്ന് ഫോറത്തില്‍ ചോദിക്കുന്നു. ഫ്രീ സിറിയന്‍ ആര്‍മിയില്‍ നിന്ന് കൂറുമാറി ഐ.എസിലത്തെിയ ഒരാള്‍ സംഘടനയില്‍നിന്നു തട്ടിയെടുത്ത രേഖയാണ് ലഭിച്ചതെന്ന് സ്കൈ ന്യൂസ് അവകാശപ്പെട്ടു.