Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസിന്‍െറ ശക്തി ക്ഷയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
text_fieldsbookmark_border
വാഷിങ്ടന്‍: ഐ.എസിന്‍െറ അധീനതയിലുള്ള പ്രദേശങ്ങളില്‍ കാല്‍ഭാഗത്തോളം അവര്‍ക്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 15 മാസത്തിനിടക്കാണ് ഐ.എസിന്‍െറ കൈവശമുള്ള പ്രദേശങ്ങളില്‍ പലതും നഷ്ടമായത്. 2015ല്‍ ഇറാഖിലെ പ്രദേശങ്ങളിലെ 22 ശതമാനം നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സിറിയയില്‍ എട്ടു ശതമാനം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യു.എസിന്‍െറ നേതൃത്വത്തിലുള്ള വ്യോമാക്രമണവും സിറിയയിലെ റഷ്യന്‍ സൈന്യത്തിന്‍െറ കടന്നുകയറ്റവുമാണ് ഐ.എസിന് തിരിച്ചടിയായത്. 2015ല്‍ ഐ.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും നടത്തിയിരുന്നു. സിറിയയും ഇറാഖുമാണ് ഐ.എസിന്‍െറ പ്രധാന ശക്തികേന്ദ്രങ്ങള്‍.
Next Story
