Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈ ആക്രമണം: പാക് കോടതിയില്‍ പുതിയ ഹരജി
text_fieldsbookmark_border
ലാഹോര്‍: 2008ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി നിരോധിതസംഘടനയിലെ ഏഴുപേര്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പാക് ഭീകരവിരുദ്ധ കോടതിക്കു മുമ്പാകെ പ്രോസിക്യൂട്ടര്‍മാര്‍ പുതിയ ഹരജി നല്കി. ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായ സകിയുര്‍റഹ്മാന്‍ ലഖ്വി, അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, ഹമദ് അമീന് സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹ്മദ്, യൂനിസ് അന്ജൂം എന്നിവര്‍ക്കെതിരായ കുറ്റപത്രത്തില്‍ ഭേദഗതി വരുത്താനാണ് ഹരജി. അടുത്ത ബുധനാഴ്ച പൊതുഅവധിയായതിനാല്‍ ഹരജിയില്‍ വാദംകേള്‍ക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. സാധാരണ ബുധനാഴ്ചകളിലാണ് കേസില്‍ വാദംകേള്ക്കാറുള്ളത്.
Next Story
