അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ട് ഐ.എസിന്‍െറ ഹിറ്റ് ലിസ്റ്റ്
text_fieldsലണ്ടന്‍: ഐ.എസിനെതിരെ വ്യോമാക്രമണം നടത്തുന്ന അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ട് ഭീകരരുടെ ഹിറ്റ് ലിസ്റ്റ്. സിറിയയില്‍ ഐ.എസിനെ ലക്ഷ്യം വെച്ച് ഡ്രോണ്‍ ആക്രമണം നടത്തുന്ന 70 അമേരിക്കന്‍ സൈനികരുടെ വിവരങ്ങളാണ് ഐ.എസ് ഹാക്കര്‍മാര്‍ പുറത്തു വിട്ടിരിക്കുന്നത്. സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ പേരു വിവരങ്ങളും വിലാസവും ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇവരെ എവിടെ വെച്ചും ഏതുവിധേനയും കൊലപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശത്തില്‍ ഐ.എസ് പതാകയും ചിത്രവുമുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രസിഡന്റിനോ യാതൊരു ധൈര്യവുമില്ളെന്നും തങ്ങള്‍ക്കെതിരെ പട്ടാളത്തെ അയക്കാന്‍ ഭയമാണെന്നും പതിനായിരക്കണക്കിന് മൈലുകള്‍ അകലെയിരുന്ന് റിമോട്ട് കണ്ട്രോളിലൂടെ യുദ്ധം ചെയ്യുന്നത് നിങ്ങളുടെ ദൗര്ബല്യത്തൊണ് കാണിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.
