Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഗ്ദാദില്‍ ചാവേറാക്രമണം; 70 മരണം

text_fields
bookmark_border
ബഗ്ദാദില്‍ ചാവേറാക്രമണം; 70 മരണം
cancel

ബഗ്ദാദ്: വടക്കുകിഴക്കന്‍ ബഗ്ദാദിലെ ശിയാഭൂരിപക്ഷമുള്ള മേഖലകളില്‍ ഇരട്ടസ്ഫോടനത്തില്‍ 70 മരണം. 90 പേര്‍ക്ക് പരിക്കേറ്റു.
വടക്കുകിഴക്കന്‍ മേഖലയിലെ ശആബ് മേഖലയിലായിരുന്നു ആദ്യസ്ഫോടനം. തിരക്കേറിയ മാര്‍ക്കറ്റിലത്തെിയ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേരുടെ ജീവന്‍പൊലിഞ്ഞു. അല്‍പസമയം കഴിഞ്ഞ്, ശിയ മേഖലയായ ദോറയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കാര്‍ബോംബ് സ്ഫോടനമുണ്ടായി എട്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെയെല്ലാം പിന്നില്‍ ഐ.എസ് ആയിരുന്നു. രണ്ടു ദിവസം മുമ്പ് ബഗ്ദാദിലെ പാചകവാതക ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story