Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖില്‍ ഐ.എസ് കാര്‍ബോംബ് ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
ബഗ്ദാദ്: മധ്യ ബഗ്ദാദിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ അര്‍ധരാത്രിയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ശിയ കേന്ദ്രമായ കര്‍റാദ പ്രവിശ്യയിലെ ആശുപത്രിക്കും കടകള്‍ക്കും സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.
15 വാഹനങ്ങള്‍ കത്തിക്കരിഞ്ഞു.
ബഗ്ദാദിലെ പ്രധാനപ്പെട്ട വാണിജ്യനഗരിയാണ് കര്‍റാദ. ബലിപെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടിയ സന്ദര്‍ഭമാണ് ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന ആക്രമണത്തിനു ശേഷം അടച്ച കര്‍റാദ നഗരത്തിന്‍െറ ഭാഗം അടുത്തിടെയാണ് തുറന്നുകൊടുത്തത്.
Next Story
