Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാഷിഷ് കടത്തിയ വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ ചൈനയില്‍ പിടിയില്‍
text_fieldsbookmark_border
ബെയ്ജിങ്: ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച അഞ്ച് ഇന്ത്യക്കാര്‍ ചൈനയില്‍ പിടിയില്‍. തെക്ക് പടിഞ്ഞാറന്‍ നഗരമായ കുമിങ് സിറ്റിയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 27 കിലോ ഹാഷിഷുമായി ഇന്ത്യന്‍ പൗരന്മാര് അറസ്റ്റിലായത്. പിടിയിലായവരില്‍ ഒരാള്‍ കൊല്‍ക്കത്തയിലെ ശ്യാമപ്രസാദ് കോളജിലെ വിദ്യാര്‍ഥിയാണ്.
കുമിങ് എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടികൂടിയത്. സ്നാകസ് പാക്കറ്റുകളുടെ ഉള്ളിലും ലാപ് ടോപ് ബാഗിലെ ഫോമുകള്ക്കുള്ളിലായും ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ ഹാഷിഷ് കടത്തിയത് ഇവര്‍ നിഷേധിച്ചു.
ചൈനയില്‍ ലഹരികടത്ത് തെളിയിക്കപ്പെട്ടാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ആഗസ്റ്റ് 26 ന് കൊല്‍കത്ത സ്വദേശികളായ രണ്ടുപേരെ 9 കിലോഗ്രാം ലഹരിമരുന്നുമായി ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
Next Story
