ആസ്ട്രേലിയയിൽ തീവ്രവാദി ആക്രമണമെന്നു സംശയം
text_fieldsമെൽബൺ: ആസ്ട്രേലിയൻ നഗരമായ മെൽബണിൽ മുറിക്കകത്ത് യുവതിയെ ബന്ദിയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് വെടിവെച്ചുകൊന്നു. സ്ത്രീ രക്ഷപ്പെെട്ടങ്കിലും രക്ഷാദൗത്യത്തിനിടെ മൂന്നുപൊലീസുകാർക്ക് പരിക്കേറ്റു. മറ്റൊരാളെ വെടിയേറ്റുമരിച്ച നിലയിൽ കെട്ടിടത്തിെൻറ മുൻഭാഗത്തുകണ്ടെത്തിയിട്ടുണ്ട്. മെൽബണിലെ ബ്രൈട്ടണിൽ ബേ സ്ട്രീറ്റ് അപ്പാർട്മെൻറിലാണ് സംഭവം. വൈകീട്ട് നാേലാടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇത് െഎ.എസിനു വേണ്ടിയാണെന്നു പറഞ്ഞായിരുന്നു യുവാവിെൻറ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാൾ മരിച്ചത് ഇയാളുടെ ആക്രമണത്തിനിടെയാണോയെന്നും അേന്വഷിച്ചുവരുകയാണ്.
