പാകിസ്താെൻറ വികസനത്തിന് ചൈനയുടെ 100 കോടി ഡോളർ നിക്ഷേപം
text_fieldsഇസ്ലാമാബാദ്: പാകിസ്താെൻറ വികസന പദ്ധതികളിൽ 100 കോടി ഡോളറിെൻറ നിക്ഷേപം നടത്താൻ ചൈ ന. പാകിസ്താനിലെ ചൈനീസ് അംബാസഡർ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വ ിമൻസ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിലാണ് യൂ ജിങ് പാകിസ്താനുള്ള ചൈനീസ് നിക്ഷേപം വ്യക്തമാക്കിയത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് കീഴിലെ പദ്ധതികൾ സംതൃപ്തികരമാണ്.
ചൈന-പാകിസ്താൻ സ്വതന്ത്ര വ്യാപാര കരാറിെൻറ രണ്ടാംഘട്ടത്തിന് ഒക്ടോബറോടെ അന്തിമ രൂപമാകും. ഇതു പ്രകാരം പാകിസ്താൻ കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും നികുതി ഒഴിവാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ പാകിസ്താെൻറ കയറ്റുമതി 5000 ലക്ഷം ഡോളറിലെത്തുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വ്യത്യാസം നികത്തുമെന്നും യൂ ജിങ് പറഞ്ഞു.
