വൂഹാനിൽ പൂച്ചകൾക്കും കോവിഡ്
text_fieldsെബയ്ജിങ്: ചൈനയിലെ വൂഹാനിൽ പൂച്ചകൾക്കും കോവിഡ്19. കോവിഡ് ബാധിച്ച ആളുകളുമായുള്ള സമ്പർക്കം വഴിയാണ് പൂച്ച കളിലേക്കും രോഗമെത്തിയതെന്നാണ് കരുതുന്നത്. കോവിഡിെൻറ പ്രഭവകേന്ദ്രമാണ് വൂഹാൻ.
ഹുവാഴോങ് അഗ്രിക്ക ൾച്ചറൽ യൂനിവേഴ്സിറ്റിയും വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെൻററിലെ ഗവേഷകരുമാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. 102 പൂച്ചകളിൽ നിന്നു ശേഖരിച്ച ശരീരസ്രവങ്ങൾ പരിശോധിച്ചപ്പോൾ 15 എണ്ണം കോവിഡ് പോസിറ്റീവായിരുന്നു. ഇതിൽ 11 ലും ന്യൂട്രലൈസ്ഡ് ആൻറിബോഡികളുടെ സാന്നിധ്യവും കണ്ടെത്തി. രോഗം കണ്ടെത്തിയ മൂന്ന് പൂച്ചകളുടെ ഉടമസ്ഥർക്ക് കോവിഡ് ഉണ്ടായിരുന്നു.
മനുഷ്യരുമായി അടുത്ത സമ്പർക്കം പുലർത്തിയതുമൂലമാണ് പൂച്ചകൾക്കും രോഗം പകർന്നതെന്നാണ് ഗവേഷക സംഘം കരുതുന്നത്. അതേസമയം, പട്ടി, പന്നി, കോഴി, താറാവ് എന്നീ ജീവികളിലേക്ക് അത്രയെളുപ്പം കോവിഡ് പകരില്ല. ഹോങ്കോങ്ങിലും ബെയ്ജിങ്ങിലും പൂച്ചകളിൽ കോവിഡ് പകർന്നതായി കണ്ടെത്തിയിട്ടുണ്ട്.
