ചൈനയിൽ കോവിഡ് നേരേത്ത എത്തിയെന്ന് പഠനം
text_fieldsബെയ്ജിങ്: കോവിഡ് ചൈനയിൽ നേരേത്ത എത്തിയിരുന്നതായി പഠനം. ഹാർവഡ് മെഡിക്കൽ സ്കൂളിെൻറ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽതന്നെ വൂഹാനിൽ കോവിഡ് ബാധയുണ്ടായിരുന്നു എന്ന നിഗമനത്തിൽ എത്തിയത്.
വൂഹാനിലെ ആശുപത്രികൾക്കു പുറത്ത് ഈ മാസങ്ങളിൽ വലിയതോതിൽ കാറുകൾ പാർക്ക് ചെയ്ത ദൃശ്യങ്ങൾവെച്ചാണ് ഇവർ ഈ കാര്യം സ്ഥാപിക്കുന്നത്.
നവംബർ-ഡിസംബർ മാസങ്ങളിൽ വൂഹാനിലെ മത്സ്യ മാർക്കറ്റിൽനിന്നാണ് കോവിഡ് പടർന്നത് എന്നാണ് പൊതു അനുമാനം. ഇതും ചൈന മറച്ചുവെച്ചുവെന്ന് യു.എസ് ഉൾപ്പെടെ ആരോപിക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
