ഹോങ്കോങ്ങിലെ മുഖാവരണ നിരോധനം ശരിവെച്ച് കോടതി
text_fieldsഹോങ്കോങ്: മുഖാവരണം ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തിയ സർക്കാർ നടപടി ഹോങ്കോങ് ഹൈകോടതിയും ശരിവെച്ചു. ഭരണകൂടത്തിനെതിരെ ജനാധിപത്യ സമരവാദികൾ നൽകിയ ഹരജിയാണ് ഹോങ്കോങ് കോടതി തള്ളിയത്. തുടർന്ന് ജനം വീണ്ടും തെരുവിലിറങ്ങി. വിവിധയിടങ്ങളിൽ സമരക്കാർക്കുനേരെ പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. സമരക്കാർ കല്ലുകളും പെട്രോൾ ബോംബുകളെറിഞ്ഞുമാണ് പൊലീസിനെ നേരിട്ടത്.
ചൈനയുമായി ബന്ധമുള്ള കച്ചവടസ്ഥാപനങ്ങളും മെട്രോസ്റ്റേഷനും സർക്കാർ ഓഫിസുകളും സമരക്കാർ തകർത്തു. ബ്രിട്ടീഷ് ഭരണകാലത്തെ നിയമത്തിെൻറ കൂട്ടുപിടിച്ച് ചീഫ് എക്സിക്യൂട്ടിവ് കാരീലാം ആണ് പ്രതിഷേധത്തിനിടെ മുഖംമൂടി ധരിക്കുന്നത് നിരോധിച്ചത്.
