യുക്രൈൻ വിമാനാപകടം: ബ്ലാക്ബോക്സ് പരിശോധനക്ക് വിദേശസഹായം വേണ്ടി വന്നേക്കാം -ഇറാൻ
text_fieldsതെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുക്രൈൻ വിമാനത്തിൻെറ ബ്ലാക്ക്ബോക്സ് പരിശോധിക്കാൻ ചിലപ്പോൾ വിദേശസഹായം വേ ണ്ടി വരുമെന്ന് ഇറാൻ. വ്യോമയാന മന്ത്രാലയം തലവൻ അലി അബദ്സെദാഹാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ രാജ്യങ്ങളേയു ം പോലെ ബ്ലാക്ക്ബോക്സിലെ വിവരങ്ങൾ ഡികോഡ് ചെയ്ത് പരിശോധിക്കാൻ ഇറാനും ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈൻ വിമാനത്തിൻെറ ബ്ലാക്ക്ബോക്സിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ ഇറാനിലെത്തും. അതിന് ശേഷമാവും ഡികോഡ് ചെയ്ത് ബ്ലാക്ബോക്സിലെ വിവരങ്ങൾ പരിശോധിക്കുകയെന്നും ഇറാൻ അധികൃതർ അറിയിച്ചു.
ആവശ്യമെങ്കിൽ ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരേയും ബ്ലാക്ബോക്സ് പരിശോധിക്കുന്നതിനായി നിയോഗിക്കും. ബ്ലാക്ബോക്സിലെ വിവരങ്ങൾ ഡികോഡ് ചെയ്തതിന് ശേഷം ലോകത്തിന് മുമ്പാകെ അത് വെളിപ്പെടുത്തുമെന്നും ഇറാൻ വ്യക്തമാക്കി.
