Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളിൽ കനത്ത മഴ: മരണം 60 ആയി
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 60 ആയി. 25ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35 പേരെ കാണാതായതായും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴ നേപ്പാളിലെ 25 ജില്ലകളെയാണ് ബാധിച്ചത്. 10,385 പേരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. സൈന്യവും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Next Story
