Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിൽ 14 പള്ളികൾ അടച്ചു

text_fields
bookmark_border
നേപ്പാളിൽ 14 പള്ളികൾ അടച്ചു
cancel

കാഠ്മണ്ഡു: നേപ്പാളിലെ സൻസാരി ജില്ലയിൽ അധികൃതർ 14 പള്ളികൾ അടച്ചു. ഇവിടെ താമസിച്ചിരുന്ന 33 ഇന്ത്യക്കാരെയും ഏഴ് പാ കിസ്ഥാൻ പൗരൻമാരെയും ക്വാറൻറീനിലാക്കി. കിഴക്കൻ നേപ്പാളിലെ ഇറ്റാഹാരി മുനിസിപ്പാലിറ്റിയിലാണ് പള്ളികൾ അടച്ചത്. 12 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതിനു പിന്നാലെയാണ്​ നടപടി.

കിഴക്കൻ നേപ്പാളിലെ ഉദയ്​പൂരിൽ പള്ളിയിൽ കഴിഞ്ഞിരുന്ന ചിലർക്ക്​ കോവിഡ്​ കണ്ടെത്തിയിരുന്നു. ഇവരെ ബിരത്‌നഗറിലെ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ 16 നേപ്പാൾ പൗരന്മാരെ നിരീക്ഷണത്തിലാക്കി.

31 പേർക്കാണ്​ നേപ്പാളിൽ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. രണ്ടുപേർ സുഖം പ്രാപിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Nepal seals 14 mosques, quarantines 33 Indians
Next Story