മിസൈൽ പരീക്ഷണം: ഉത്തരകൊറിയ പരാജയപ്പെട്ടതായി റിപ്പോർട്ട്
text_fieldsസിയോൾ: ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പുതിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ജപ്പാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ഉത്തരകൊറിയയിലെ വോൻസാൻ പ്രവിശ്യയിലെ എയർബേസിൽ നിന്ന് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തെന്നാണ് ദക്ഷിണകൊറിയയുടെ പ്രസ്താവനയിൽ പറയുന്നുത്. എത് തരത്തിലുള്ള മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദക്ഷിണകൊറിയയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയെയും ദക്ഷിണകൊറിയയേയും ലക്ഷ്യം വെച്ച് നിരവധി മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. രണ്ട് ആണവ പരീക്ഷണങ്ങളും നിരവധി ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ ഇത്തരത്തിൽ പരീക്ഷിച്ചിരുന്നു. റോക്കറ്റ് എൻജിൻ പരീക്ഷണം നടത്തിയതായും .
