Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപുമായി വീണ്ടും ഉച്ചകോടിക്ക് തയാർ –കിം
text_fieldsbookmark_border
പ്യോങ്യാങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മൂന്നാം തവണയും കൂടിക്കാഴ്ചക്ക് തയാറെന്ന് ഉത്തര കൊറിയൻ നേതാവ് കിം േജാങ് ഉൻ. എന്നാൽ, യു.എസ് നിലപാട് മാറ്റാൻ തയാറാകണമെന്നും കിം ആവശ്യപ്പെട്ടു.
യു.എസിെൻറ തീരുമാനത്തിനായി ഈ വർഷം അവസാനം വരെ കാത്തിരിക്കാൻ തയാറാണെന്നും കിം അറിയിച്ചു. സുപ്രീം പീപ്ൾസ് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു കിം. വിയറ്റ്നാമിലെ ഹാനോയിൽ നടന്ന കിം-ട്രംപ് രണ്ടാം ഉച്ചകോടി പരാജയമായിരുന്നു. സിംഗപ്പൂരിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. കിമ്മുമായി വീണ്ടും കൂടിക്കാഴ്ചക്ക് താൽപര്യമുണ്ടെന്ന് ട്രംപും അറിയിച്ചിരുന്നു.
Next Story
