Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബൂൾ വിമാനത്താവളത്തിൽ 36 മണിക്കൂറിനകം വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് ബൈഡൻ

text_fields
bookmark_border
വ്യക്തവും വിശ്വാസ യോഗ്യവുമായ ഭീഷണിയാണെന്നും വിമാനത്താവള പരിസരത്തുനിന്നും അമേരിക്കൻ പൗരൻമാർ ഉടൻ മാറണമെന്നും
kabul airport security
cancel

വാഷിങ്ടൺ: കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. 24 മുതൽ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന വിവരമാണ് യു.എസ് പ്രസിഡൻറ് നൽകിയത്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പിൽ ബൈഡൻ പറയുന്നു.

വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കൻ പൗരൻമാർ ഉടൻ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു.

അതേസമയം, വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തിയവർക്ക് ഇന്നലെ നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെൻറഗൺ അറിയിച്ചു. എന്നാൽ, യു.എസ്. ആക്രമണത്തെ താലിബാൻ അപലപിച്ചു. ചാവേർ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാൻ പറഞ്ഞു.

നേരത്തെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിന് മുമ്പും ബ്രി​ട്ട​​െൻറ​യും യു.​എ​സി​​െൻറ​യും മുന്നറിയിപ്പ് വന്നിരുന്നു.

ആ​ഗ​സ്​​റ്റ്​ 31ന​കം ഒ​ഴി​പ്പി​ക്ക​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ അ​ഫ്​​ഗാ​ൻ വി​ട​ണ​മെ​ന്നാണ്​ താ​ലി​ബാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ിരിക്കുന്നത്. ഇതേതു​ട​ർ​ന്ന്​ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ്​ ദി​വ​സ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Biden says new attack likely at Kabul airport in 36 hours
Next Story