Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈ വർഷാവസാനത്തോടെ യു.എസ് സാധാരണനിലയിലാകുമെന്ന് ബൈഡൻ
text_fieldsbookmark_border
വാഷിങ്ടൺ: ലക്ഷക്കണക്കിന് ജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്നതോടെ യു.എസ് ഈ വർഷാവസാനത്തോടെ സാധാരണനിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡൻ. മിഷിഗണിലെ ഫൈസർ വാക്സിൻ ഗവേഷണകേന്ദ്രം സന്ദർശിക്കവെയാണ് ബൈഡെൻറ പ്രസ്താവന. എല്ലാവരിലും ഒരുപോലെയെത്തിക്കാൻ വാക്സിൻ നിർമാണം ത്വരിതപ്പെടുത്തേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങനെ വന്നാൽ ഈ വർഷാവസാനത്തോടെ യു.എസ് കോവിഡ്മുക്തമാകും. ഈ വർഷത്തെ ഡിസംബർ കഴിഞ്ഞവർഷത്തേതിൽനിന്ന് വ്യത്യസ്തമാകും. എന്നാൽ, ഒന്നിനും ഉറപ്പുപറയാനും പറ്റില്ല. കോവിഡ് വൈറസ് നിരവധി വകഭേദങ്ങൾ കണ്ടു. ശാസ്ത്രത്തിൽ വിശ്വസിക്കുക. വൈറസ് ബാധ തടയാൻ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

