Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീം; തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബൈഡൻ
text_fieldsbookmark_border
വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാനായി പുതിയ ടീമിനെ നിയോഗിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ശാസ്ത്രജ്ഞരും വിദഗ്ധരും ഉൾപ്പെടുന്ന ടീമിനെയാവും നിയോഗിക്കുക. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമേ കോവിഡിനെ പ്രതിരോധിക്കാനായുള്ള നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ വ്യക്തിഗത സംരക്ഷണത്തിനുള്ള ഉപകരണങ്ങൾക്കായി കൂടുതൽപണം മുടക്കുമെന്നും ചെറുകിട സംരഭകരെ സംരക്ഷിക്കാനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകുന്നതായിരിക്കും സ്വീകരിക്കുക. യു.എസ് സമ്പദ്വ്യവസ്ഥയെ ശരിയാക്കുകയല്ല പുനഃസ്ഥാപിക്കുകയാണ് ചെയ്യുകയെന്നും ബൈഡൻ വ്യക്തമാക്കി.
Next Story

