മര്യാദ വിട്ടു; ബൈഡെൻറ നായ്ക്കൾ വൈറ്റ്ഹൗസിൽനിന്ന് പുറത്ത്
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസ് ജീവനക്കാരോട് 'അപമര്യാദ'യായി പെരുമാറിയതിന് യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ രണ്ടു നായ്ക്കളെ നാടുകടത്തി. വൈറ്റ്ഹൗസിലെത്തിയ പ്രസിഡൻറ് ജോ ബൈഡെൻറ ഇഷ്ടക്കാരായ രണ്ട് ജർമൻ ഷെപേഡ് നായ്ക്കളെയാണ് തിരിച്ചയച്ചത്.
വൈറ്റ്ഹൗസ് ജീവനക്കാരിലൊരാളെ ദിവസങ്ങൾക്കു മുമ്പ് നായ് കടിച്ചിരുന്നു. പരിക്ക് ഗുരുതരമാണോ എന്നറിയില്ലെങ്കിലും ഇവരെ ഇനിയും തുടരാൻ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് കണ്ടാണ് കഴിഞ്ഞയാഴ്ച കടുത്ത തീരുമാനം കൈക്കൊണ്ടത്.
മൂന്നു വയസ്സുള്ള മേജർ, 13കാരൻ ചാമ്പ് എന്നിവരെയാണ് പുറത്താക്കിയത്. വൈറ്റ്ഹൗസിലെത്തുന്ന ജീവനക്കാർക്കു നേരെ ചാടിയും കുരച്ചോടിച്ചും ചിലപ്പോഴെങ്കിലും ചാടിവീണും 'മേജറു'ടെ ആക്രമണ സ്വഭാവം വിമർശനത്തിനിടയാക്കിയിരുന്നു. ഇരു നായ്ക്കളോടുമുള്ള തെൻറ സ്േനഹം അടുത്തിടെ ടി.വി അഭിമുഖത്തിൽ ബൈഡൻ പറഞ്ഞിരുന്നു.

