Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‍ലിം നേതാക്കൾ ബഹിഷ്‍കരിച്ചു; ബൈഡന്റെ ഇഫ്താർ സംഗമം റദ്ദാക്കി

text_fields
bookmark_border
Joe Biden
cancel

വാഷിങ്ടൺ: നിരവധി മുസ്‍ലിം സംഘടനകൾ പ​ങ്കെടുക്കാൻ വിസമ്മതം അറിയിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്താനിരുന്ന ഇഫ്താർ സംഗമം റദ്ദാക്കി. ഗസ്സയി​ൽ ഇസ്രായേലിന് യു.എസ് നൽകുന്ന പിന്തുണയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് മുസ്‍ലിം സംഘടനകൾ ഇഫ്താർ സംഗമം ബഹിഷ്‍കരിച്ചത്. വൈറ്റ്ഹൗസിന്റെ ഇഫ്താർ സംഗമത്തിൽപ​ങ്കെടുക്കുന്നതിനെതിരെ നേതാക്കൾ മുസ്‍ലിം സംഘടനയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇഫ്താർ സംഗമത്തിലൂടെ മുസ്‍ലിം നേതാക്കളെ തന്നോടൊപ്പം നിർത്താനുള്ള ബൈഡന്റെ ശ്രമങ്ങൾക്കാണ് തിരിച്ചടിയായത്. ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് ബൈഡൻ പിന്തുണ നൽകുന്നതാണ് മുസ്‍ലിം നേതാക്കളെ പ്രകോപിപ്പിച്ചത്.

ഫലസ്തീൻ അമേരിക്കൻ ഡോക്ടർ തായിർ അഹമ്മദും ക്ഷണം നിരസിച്ചവരുടെ കൂട്ടത്തിലുണ്ട്. ചിക്കാഗോയിലെ എമർജൻസി ഫിസിഷ്യനാണ് തായിർ അഹമ്മദ്. ഈ വർഷാദ്യം അദ്ദേഹം ഗസ്സയിലെത്തി സേവനമനുഷ്ടിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹം ഗസ്സയിൽ നിന്ന് മടങ്ങാനുള്ള തയാറെടുപ്പിലാണ്.

മുസ്‍ലിം അമേരിക്കൻ അഭിഭാഷക ഗ്രൂപ്പായ എംഗേ​ജ് ആക്ഷനും ബൈഡന്റെ ക്ഷണം നിരസിച്ചു. ഇസ്രായേലിന് യു.എസ് നൽകുന്ന സൈനിക സഹായം യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‍കരണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Biden’s White House iftar unravelled amid Gaza war
Next Story