Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖിൽ ഈദ് ഷോപ്പിങ്ങിനെത്തിയവർക്ക് നേരെ ബോംബാക്രമണം, 35 മരണം
text_fieldsbookmark_border
ചിത്രം : റോയിട്ടേഴ്സ്
ബഗ്ദാദ്: ഇറാഖ് നഗരമായ സദ്റിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരണം 35 ആയി. തിങ്കളാഴ്ച വൈകുന്നേരം ഈദ് ഷോപ്പിങ്ങിനിറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പലരുടെയും മൃതദേഹങ്ങൾ ചിന്നിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.
60ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. സദ്ർ നഗരത്തിലെ വഹൈലാത്ത് മാർക്കറ്റിലാണ് സ്ഫോടനം നടന്നത്.
പ്രാദേശികമായി നിർമിച്ച ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം. കൊടൂര കുറ്റ കൃത്യമാണ് രാജ്യത്ത് നടന്നതെന്നും അപലപിക്കുന്നതായും ഇറാഖ് പ്രസിഡൻറ് ബർഹം സാലിഹ് പ്രതികരിച്ചു.
Next Story

