ഗർഭിണിയായ മകളുടെ കാമുകനൊപ്പം അമ്മ ഒളിച്ചോടി; വിശ്വസിക്കാനാവാതെ കുടുംബം
text_fieldsലണ്ടൻ: സ്വന്തം മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത് വിശ്വസിക്കാനാവാതെ കുടുംബം. ഗർഭിണിയായ 24 കാരിയായ മകളുടെ കാമുകനൊപ്പമാണ് 44 കാരി ജോർജിന നാടുവിട്ടത്. ഇംഗ്ലീഷ് നഗരമായ ഗ്ലൗസസ്റ്റർഷയറിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇരുവരും കൂടുതൽ അടുത്തതും നാടുവിടുന്നതിൽ കലാശിച്ചതും.
പ്രസവം കഴിഞ്ഞ് ആശുപത്രി വാസമവസാനിപ്പിച്ച് മകൾ കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ മാതാവിനെയും കുഞ്ഞിന്റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ കാര്യങ്ങൾ പുറംലോകമറിഞ്ഞത്.
വിവരങ്ങൾ പങ്കുവെച്ച് അമ്മ മകൾക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതായി പിന്നീട് വ്യക്തമായി. തങ്ങൾ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത് തുടരുക മാത്രമാണ് പുതിയ തീരുമാനത്തിലൂടെയെന്നും ജോർജിന പറയുന്നു. മകൾ തിരിച്ചെത്തിയിട്ടും പ്രസവിച്ച പിഞ്ചുകുഞ്ഞിന്റെ പിതാവിനെ വിട്ടുനൽകാൻ ഒരുക്കമല്ലാത്തത് കുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരം കാര്യങ്ങൾ സംഭവിക്കാനുള്ളതാണെന്നാണ് ഒളിച്ചോടിയവരുടെ നിലപാട്.

