Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി കാനഡയും

text_fields
bookmark_border
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി കാനഡയും
cancel

ഒട്ടാവ: ഇന്ത്യ, പാകിസ്​താൻ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക്​ വിലക്കുമായി കാനഡ. ഗതാഗത മന്ത്രി ഒമർ അൽഗാബ്രയാണ്​ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്​. കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം.

ഇന്ത്യയിൽ നിന്നും പാകിസ്​താനിൽ നിന്നുമെത്തുന്ന വിമാനയാത്രക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്​ വിമാന വിലക്ക്​ ഏർപ്പെടുത്തിയതെന്ന്​ ഗതാഗത മന്ത്രി പ്രതികരിച്ചു. 30 ദിവസത്തേക്കാണ്​ വിലക്ക്​. എന്നാൽ, സ്ഥിതി മെച്ചപ്പെട്ടാൽ ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നിരോധനം കാർഗോ വിമാനങ്ങൾക്ക്​ ബാധകമല്ലെന്നും അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ്​ അതിവേഗം വ്യാപിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ ദിവസം മാത്രം മൂന്ന്​ ലക്ഷത്തിലധികം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Canada Bans Passenger Flights From India, Pakistan For 30 Days
Next Story