ചിലിയിൽ പ്രതിഷേധം അക്രമാസക്തമായി; ദേവാലയങ്ങൾക്ക് തീയിട്ടു
text_fieldsചിലി തലസ്ഥാനമായ സാൻറിയാഗോയിൽ തീയിട്ട ക്രിസ്തീയ ദേവാലയത്തിനുമുന്നിൽ പതാക വീശുന്ന പ്രതിഷേധക്കാർ
ഭരണഘടന മാറ്റം ആവശ്യപ്പെട്ടുള്ള ജനഹിതം അടുത്തിരിക്കെയാണ് പലയിടത്തായി അക്രമവും കൊള്ളയും അരങ്ങേറിയത്
സാൻറിയാഗോ: ചിലിയുടെ തലസ്ഥാനമായ സാൻറിയാഗോയിൽ പ്രതിഷേധക്കാർ രണ്ടു ക്രിസ്തീയ ദേവാലയങ്ങൾക്ക് തീയിട്ടു. കടകൾ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഏകാധിപത്യ കാലത്തെ ഭരണഘടന തുടരണോ എന്നതിലുള്ള ജനഹിതം നടക്കാനിരിക്കെയാണ് സംഭവം. കഴിഞ്ഞ വർഷം നടന്ന വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിെൻറ വാർഷികത്തിലാണ് 25,000ത്തോളം പേർ ഒത്തുകൂടിയത്.
ആദ്യം സമാധാനപരമായി ഒത്തുചേർന്ന സമരക്കാർ പിന്നീട് അക്രമത്തിലേക്ക് നീങ്ങി. ഇവർ പൊലീസുമായും വിവിധ ഗ്രൂപ്പുകളുമായും ഏറ്റുമുട്ടി. ക്രൂരമായാണ് പ്രതിഷേധക്കാർ പെരുമാറിയതെന്ന് സർക്കാർ പ്രതികരിച്ചു.

