കാലാവസ്ഥ വ്യതിയാനത്തിന് നഷ്ടപരിഹാരം: സമ്പന്ന രാഷ്ട്രങ്ങളുടെ എട്ട് ലക്ഷം കോടി എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ
text_fieldsകൈറോ: അതിസമ്പന്നരുടെ വ്യാവസായിക വളർച്ചക്ക് ഇരകളാകുന്ന ദരിദ്ര രാജ്യങ്ങൾക്ക് 2020നിടെ നൽകുമെന്ന് വാഗ്ദാനം ചെയ്ത 10,000 കോടി ഡോളറിൽ (8.22 ലക്ഷം കോടി രൂപ) ഒന്നും ഇതുവരെ കിട്ടിയില്ലെന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ പരിഭവം.
കാലാവസ്ഥ പ്രതിസന്ധി ചർച്ചചെയ്യാൻ ഈജിപ്തിലെ ഗിസയിൽ ഒത്തുചേർന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ മുതിർന്ന നേതാക്കളുടെ യോഗമാണ് ആവശ്യം ഉന്നയിച്ചത്. 2009ൽ കോപൻഹേഗനിൽ ചേർന്ന യോഗമാണ് കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങൾ മറികടക്കാൻ 10,000 കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നത്.
ആ തുക ആവശ്യമായതിന്റെ ചെറിയ ഭാഗം പോലുമാകാതിരുന്നിട്ടും ഒന്നും നൽകാൻ ആരും സന്നദ്ധമായില്ലെന്ന് ഈജിപ്തിന്റെ പ്രതിനിധി വായിൽ അബൂമാജിദ് പറഞ്ഞു.

