Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂറോപ്യന്‍ യൂനിയന്‍ അംഗത്വം: ബോസ്നിയ അപേക്ഷ നലകി
text_fieldsbookmark_border
സരയോവോ: യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായി ബോസ്നിയ തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ലഭിച്ചുവെന്നും പരിവര്‍ത്തനത്തിന്‍െറ പാതയിലുള്ള ബോസ്നിയക്ക് അംഗത്വം നല്കാന് പരമാവധി ശ്രമിക്കുമെന്നും യൂനിയന്‍ പ്രസിഡന്റും നെതര്‍ലന്‍ഡ്സ് വിദേശകാര്യമന്ത്രിയുമായ ബെര്‍ത് കോയിന്ഡേഴ്സ് പറഞ്ഞു. 2013ല്‍, ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ യൂനിയനില്‍ അംഗത്വം നേടിയത്. സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയുടെ അപേക്ഷ യൂനിയന്‍െറ പരിഗണനയിലുമാണ്. 15 വര്‍ഷം മുമ്പ് ബോസ്നിയ അംഗത്വത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും രാജ്യത്തെ ആഭ്യന്തര സംഘര്‍ഷം കാരണം തുടര്‍നീക്കങ്ങള്‍ സാധ്യമായില്ല.
Next Story
