Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ് ഭീഷണി: പാരിസും ബ്രസല്‍സും ജാഗ്രതയില്‍

text_fields
bookmark_border
ഐ.എസ് ഭീഷണി: പാരിസും ബ്രസല്‍സും ജാഗ്രതയില്‍
cancel

ബ്രസല്‍സ്:  ഐ.എസ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഫ്രാന്‍സും ബെല്‍ജിയവും കനത്ത ജാഗ്രതയില്‍. ഒരാഴ്ച മുമ്പ് സിറിയയില്‍നിന്ന് ഗ്രീസ് വഴി പാസ്പോര്‍ട്ടില്ലാതെ ഐ.എസ് ഭീകരര്‍ യൂറോപ്പിലത്തെിയതായി പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും സന്ദേശം ലഭിച്ചതായി ബ്രസല്‍സിലെ ലാ ദെര്‍നിയര്‍ ഹെയൂര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടത്താനുള്ള ആയുധങ്ങളുമായാണ് സംഘത്തിന്‍െറ വരവ്. ആക്രമണം ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും ബ്രസല്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 22ന് 32 പേരുടെ ജീവനെടുത്ത ഇരട്ടചാവേറാക്രമണത്തിന്‍െറ നടുക്കത്തില്‍ നിന്ന് ബ്രസല്‍സ് മോചിതരായിട്ടില്ല. യൂറോകപ്പ് നടക്കുന്നതിനാല്‍ ഫ്രാന്‍സും അതീവ ജാഗ്രതയിലാണ്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story