റോം മേയര്‍ പദത്തിലേക്ക് വനിത
text_fieldsറോം: ഇറ്റലിയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ റോമിന്‍െറ പ്രഥമ വനിതാ മേയര്‍ ആവാന്‍ ഒരുങ്ങി വിര്‍ജിനിയ റഗ്ഗി എന്ന അഭിഭാഷക.
ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിര്‍ജിനിയക്ക് അനുകൂലമാണ് ഫലമെന്നാണ് സൂചന. ‘ഫൈവ് സ്റ്റാര്‍ മൂവ്മെന്റി’ന്‍െറ ബാനറില്‍ മത്സരിക്കുന്ന ഈ 37കാരി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി പാര്‍ട്ടി) റോബര്‍ട്ടോ ഗിയാചെറ്റിയെ രണ്ടാഴ്ച മുമ്പ് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പിന്തള്ളിയിരുന്നു.
വിര്‍ജിനിയ 34 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ഗിയാചെറ്റിക്ക് ലഭിച്ചത്.
2018 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഫൈവ് സ്റ്റാര്‍ പാര്‍ട്ടിക്ക് പ്ളാറ്റ്ഫോം ലഭിച്ചിരിക്കുകയാണ് റോമിലെ ഈ നേട്ടത്തിലൂടെ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്സിക്കുള്ള അടിയാവും വിര്‍ജിനിയയുടെ വിജയമെന്നും പറയുന്നു. അദ്ദേഹത്തിന്‍െറ പി.ഡി പാര്‍ട്ടി ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനിലും ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
