Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാത്യു ചുഴലിക്കാറ്റ്: മരണം 800 കവിഞ്ഞു

text_fields
bookmark_border
മാത്യു ചുഴലിക്കാറ്റ്: മരണം 800 കവിഞ്ഞു
cancel
camera_alt?????????????? ?????? ?????????? ????????? ???????

ഫ്ളോറിഡ: ഹെയ്തിയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന മാത്യൂ ഹുരിക്കെന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 842 ആയി. ചുഴലിക്കാറ്റ് രൂക്ഷമായ രീതിയില്‍ ബാധിച്ച ഹെയ്തിയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. 3200ഓളം വീടുകള്‍ തകര്‍ന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

15000ത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. പലയിടങ്ങളിലും ആശയവിനിമയ മാധ്യമങ്ങള്‍ ഇതുവരെയും പുന$സ്ഥാപിക്കാന്‍ സാധിക്കാത്തതുകൊണ്ട് കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. ഹെയ്തിയിലെ തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സിലെ വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. യു.എന്നിന്‍േറതടക്കം പല രാജ്യങ്ങളില്‍നിന്നും സഹായങ്ങളുമായി വിമാനങ്ങള്‍ എത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് 10 ലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ടെന്ന്  സന്നദ്ധ സംഘടനകളായ റെഡ്ക്രോസും റെഡ്ക്രസന്‍റും അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story